കഴിഞ്ഞ ദിവസമാണ് പിവി അൻവർ എംഎല്‍എ തോക്ക് ലൈസൻസിന് അപേക്ഷ നല്‍കിയത്. എന്നാൽ അതിനെ കളിയാക്കി യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇപ്പോൾ അതേനാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് പിവി അൻവർ എംഎല്‍എ.
പരിമിതികള്‍ മാത്രമുള്ള യൂത്ത് ലീഗിന് വെള്ളം കലക്കാൻ ഒരുകൊട്ട നാരങ്ങ ഇരിക്കട്ടെ എന്ന കുറിപ്പിനൊപ്പം ഒരു കുട്ട പച്ച നാരങ്ങയുടെ ചിത്രമാണ് അദ്ദേഹം പോസ്റ്റില്‍ പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“കളിതോക്ക്” അയച്ച് തന്ന
യൂത്ത് ലീഗിന് സ്നേഹപൂർവ്വം
“ഒരു കൊട്ട നാരങ്ങ” തിരിച്ച്
കൊടുത്ത് വിടുന്നു..
പരിമിതി മാത്രമുള്ള യൂത്ത് ലീഗിന്
വെള്ളം കലക്കാൻ ഇരിക്കട്ടേ..
എഡിജിപി എം ആർ അജിത് കുമാറിനെതിരായ വെളിപ്പെടുത്തലിനെത്തുടർന്ന് ജീവന് ഭീഷണിയുണ്ടെന്നുപറഞ്ഞാണ് അൻവർ മലപ്പുറം കളക്ടർക്ക് തോക്ക് ലൈസൻസിന് അപേക്ഷ നല്‍കിയത്. ഇതിന് പിന്നാലെയാണ് പരിഹാസരൂപേണ അൻവറിന് യൂത്ത് ലീഗ് കളിത്താേക്ക് അയച്ചത്.