‘മതവിശ്വാസിയായതുകൊണ്ട് ആരും വർഗീയ വാദിയാകില്ല’

0

നിലമ്പൂർ: തന്നെ മുസ്ലിം വർഗീയ വാദിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ.

അന്തരിച്ച കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പനെ അനുസ്മരിച്ച് സംസാരിച്ച് തുടങ്ങിയ അൻവർ തന്റേത് മതേതര പാരമ്പര്യമാണെന്നും വ്യക്തമാക്കി.

‘എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണ്. ഇന്ത്യ നേരത്തെ നീങ്ങിക്കഴിഞ്ഞു.  ഒരു വിഷയം ഉന്നയിക്കുമ്പോൾ ആദ്യം നോക്കുന്നത് അവരുടെ പേരാണ്, അല്ലാതെ ആ വിഷയം അല്ല. മതവിശ്വാസമുണ്ടായാൽ അവൻ വർഗീയവാദിയല്ലെന്നും അൻവർ പറഞ്ഞു. അഞ്ച് നേരം നിസ്ക്കരിക്കുമെന്ന് പറഞ്ഞതിന് തന്നെ വർഗീയവാദിയാക്കുന്നു.

മതേതരത്തിൻ്റെ മുന്നിൽ കൊടി പിടിച്ച പാരമ്പര്യമാണ് തൻ്റെ കുടുംബത്തിനുള്ളത്. ഒരു വിശ്വാസിയും വർഗീയവാദിയാകുന്നില്ല. മറ്റ് മതങ്ങൾക്കെതിരെ പറയുന്നവനാണ് വർഗീയവാദിയെന്നും അദ്ദേഹം പറഞ്ഞു.

“നിരവധി തവണ സർക്കാർ പരിപാടികളിൽ പ്രാർഥന ഒഴിവാക്കണമെന്ന് പറയാറുണ്ട്. പല ചടങ്ങിലും പ്രായമായവർ ബുദ്ധിമുട്ട് അനുഭവിക്കുന്നു. വിശ്വാസികളും അല്ലാത്തവരും സർക്കാർ പരിപാടികളിലുണ്ടാകും. അതുകൊണ്ടാണ് പ്രാർഥന ഉണ്ടാകരുതെന്ന് പറഞ്ഞത്. ഷാജൻ സ്കറിയ ഇപ്പോഴും വർഗീയ വിഷം കുത്തി വിടുകയാണ്.” അന്‍വര്‍ പറഞ്ഞു.

Leave a Reply