ഒളിമ്പിക്‌സില്‍ പിടി ഉഷയുടെ പിന്തുണ ലഭിച്ചിരുന്നില്ല; തുറന്നടിച്ച് വിനേഷ് ഫോഗട്ട്

0

ന്യൂഡല്‍ഹി: 2024 ലെ പാരീസ് ഒളിമ്പിക്സിലെ തന്റെ ദുരന്ത യാത്രയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന് മുന്‍ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗെയിംസില്‍ ഗുസ്തി ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ഫോഗട്ട്.

അയോഗ്യയാക്കിയതിനെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അപ്പീല്‍ നല്‍കാന്‍ വൈകിയെന്നും വിനേഷ് ഫോഗട്ട് വിമര്‍ശിച്ചു. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനേഷ് ഫോഗട്ടിന്റെ ആരോപണം. അയോഗ്യത ചോദ്യം ചെയ്ത് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയത് താന്‍ മുന്‍കയ്യെടുത്താണ്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അപ്പീല്‍ നല്‍കാന്‍ വൈകി. പരാതി നല്‍കി ഒരു ദിവസം കഴിഞ്ഞാണ് ഹരീഷ് സാല്‍വെ കേസിന്റെ ഭാഗമായി ചേര്‍ന്നത്. സര്‍ക്കാര്‍ കേസില്‍ മൂന്നാം കക്ഷിയായിരുന്നുവെന്നും ഫോഗട്ട് പറഞ്ഞു.

പാരീസ് ഒളിംപിക്സിനിടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മേധാവി പി.ടി ഉഷയുടെ പിന്തുണ ആത്മാര്‍ഥമായി തോന്നിയില്ല. ആശുപത്രിയില്‍ എത്തി ഫോട്ടോ എടുത്ത് മടങ്ങുകയാണ് ഉണ്ടായത്. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് നടത്തിയത് വെറും ആത്മാര്‍ഥതയില്ലാത്ത പ്രകടനം മാത്രമായിരുന്നു എന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി

Leave a Reply