‘ഇന്ത്യ’ എന്ന ആശയത്തിന്റെ കാവല്‍ക്കാരന്‍; നഷ്ടമായത് ഉറ്റസുഹൃത്തിനെ: രാഹുല്‍ ഗാന്ധി

0

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഇന്ത്യ’ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു സീതാറാം യെച്ചൂരി എന്ന് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.’സീതാറാം യെച്ചൂരി സുഹൃത്തായിരുന്നു. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള

‘ഇന്ത്യ’ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു. ഞങ്ങള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ എനിക്ക് ഇനി നഷ്ടമാകും. ദുഃഖത്തിന്റെ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും എന്റെ ആത്മാര്‍ത്ഥ അനുശോചനം.’- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

Leave a Reply