നിവിൻ ഒപ്പിട്ട കരാർ കയ്യിലുണ്ട്, ആരോപണം ഉന്നയിച്ച ദിവസം ഷൂട്ടിങിലായിരുന്നു: നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം

0

നിവിൻ പോളിക്കെതിരായ പീഡന ആരോപണത്തില്‍ പ്രതികരിച്ച്‌ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. പരാതിക്കാരി പറയുന്ന തിയതിയില്‍ നിവിൻ പോളി വർഷങ്ങള്‍ക്കു ശേഷം സിനിമയുടെ സെറ്റിലായിരുന്നു എന്നാണ് വിശാഖ് പറയുന്നത്. മനോരമ ഓണ്‍ലൈനിനോടായിരുന്നു വിശാഖ് പ്രതികരിച്ചത്.

വർഷങ്ങള്‍ക്കു ശേഷം സിനിമയുടെ നിർമാതാവും മെരിലാൻഡ് സിനിമാസിന്റെ ഉടമയുമാണ് വിശാഖ് സുബ്രഹ്മണ്യം. പരാതിക്കാരി ഉന്നയിക്കുന്ന തീയതിയായ ഡിസംബർ 14-നാണ് സിനിമയില്‍ ഹിറ്റായ ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ’ എന്ന ഡയലോഗുള്ള ഭാഗം ചിത്രീകരിച്ചതെന്നും വിശാഖ് പറഞ്ഞു.

സിനിമയുടെ ചിത്രീകരണത്തിനായി നിവിൻ തനിക്ക് ഡേറ്റ് നല്‍കിയത് ഡിസംബർ 1,2,3,14 എന്നീ 4 ദിവസങ്ങളിലാണ്. നിവിൻ ഒപ്പിട്ട കരാർ തന്റെ കയിയ്യിലുണ്ടെന്നും വിശാഖ് പറയുന്നു.

മൂന്നാറിലാണ് 1,2,3 തീയതികളില്‍ സിനിമയുടെ ഷൂട്ടിംഗ്. ഡിസംബർ 14ന് രാവിലെ 7.30 മുതല്‍ 15 പുലർച്ചെ 2.30 വരെ നിവിൻ എറണാകുളം ന്യൂക്ലിയസില്‍ ഉണ്ടായിരുന്നെന്നും വിശാഖ് വെളിപ്പെടുത്തി.

Leave a Reply