2500 കോടിക്ക് ആളില്ലാമുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാന്‍ അനുമതി

0

ന്യൂഡല്‍ഹി: രാജ്യസുരക്ഷ ശക്തമാക്കാന്‍ നാവിക സേനയ്‌ക്കു വേണ്ടി ആളില്ലാ അന്തര്‍വാഹികള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്കി. 2,500 കോടിയാണ് ഇതിന് ചെലവിടുകയെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്തെ കപ്പല്‍ശാലകളിലാണ് ഇവ നിര്‍മ്മിക്കുക. യുദ്ധക്കപ്പലുകള്‍ തകര്‍ക്കുക, മൈനുകള്‍ വിതറുക, ശത്രുക്കള്‍ വിതറിയ മൈനുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുക, നിരീക്ഷണം, തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ഒരേ സമയം നിര്‍വഹിക്കാന്‍ കഴിയുന്നവയാണ് ഇവ. മണിക്കൂറുകളോളം വെള്ളത്തിനടിയില്‍ കഴിയാന്‍ സാധിക്കുന്ന ഇവയ്‌ക്ക് ഡൈവര്‍മാര്‍ക്ക് അതിജീവിക്കാന്‍ കഴിയാത്ത ആഴങ്ങളില്‍പ്പോലും പ്രവര്‍ത്തിക്കാന്‍ കഴിയും.

2035 ആകുമ്പോഴേക്കും 175 പടക്കപ്പലുകളുള്ള സുസജ്ജമായ നാവികശക്തിയാവുക എന്നതാണ് ലക്ഷ്യം. തദ്ദേശീയമായി പടക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതോടെ വിദേശ ശക്തികളെ ആശ്രയിക്കേണ്ടി വരില്ല. നിര്‍മ്മാണത്തിലിരിക്കുന്ന 43 യുദ്ധക്കപ്പലുകളില്‍ 41 എണ്ണവും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി രാജ്യത്തെ കപ്പല്‍ശാലകളില്‍ നിര്‍മിക്കുന്നത്.

Leave a Reply