റെഡ് ആർമിയുമായി യാതൊരു ബന്ധവുമില്ലെന്ന്  പി ജയരാജൻ

0

പാലക്കാട്:  റെഡ് ആർമിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ. ‘പാർട്ടിയുടെ നവ മാധ്യമങ്ങളുമായാണ് തനിക്ക് ബന്ധം.

സമ്മേളന കാലത്ത് പല വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. പൊലീസുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്.

അതാണ് പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട്. വലതുപക്ഷ മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. അവരുടെ ലക്ഷ്യം പാർട്ടി സമ്മേളനമാണ്’, പി ജയരാജൻ പറഞ്ഞു.

Leave a Reply