തിരുവനന്തപുരം: ഓണത്തിന് ജനങ്ങളുടെ വയറ്റത്തടിച്ചു സപ്ലൈകോ. സബ്‌സിഡി സാധനങ്ങള്‍ക്ക് ആണ് സപ്ലൈകോ വില കൂട്ടിയത്. ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്.
കുറുവ അരിയുടെ വില മൂന്നുരൂപയാണ് വർദ്ധിപ്പിച്ചത്. നേരത്തേ അരി കിലോയ്ക്ക് മുപ്പതുരൂപയായിരുന്നു. മട്ട അരി, പച്ചരി എന്നിവയ്ക്കും മൂന്നുരൂപ കൂട്ടിയിട്ടുണ്ട്. തുവരപ്പരിപ്പിന് നേരത്തേ 111 രൂപയായിരുന്നു.
ഇപ്പോൾ അത് 115 രൂപയാക്കി. പഞ്ചസാരയ്ക്ക് ആറുരൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. നേരത്തേ ഒരുകിലോ പഞ്ചസാരയ്ക്ക് 27 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 33 രൂപയായി.
എന്നാല്‍ വെളിച്ചെണ്ണയ്ക്കും ചെറുപയറിനും വില കുറഞ്ഞിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ മാർക്കറ്റ് വിലയുടെ വർദ്ധനവ് അനുസരിച്ചുള്ള ക്രമീകരണം മാത്രമാണ് എന്നാണ് വിലക്കയറ്റത്തെക്കുറിച്ച് മന്ത്രി ജി ആർ അനില്‍ പറഞ്ഞത്.
വില കൂട്ടിയെങ്കിലും പൊതുവിപണിയെക്കാള്‍ സപ്ലൈക്കോയില്‍ ഇപ്പോഴും മുപ്പതുശതമാനത്തോളം വില കുറവാണെന്നും മന്ത്രി വ്യക്തമാക്കി.