അധ്യാപക ദിനത്തില്‍ കുടിച്ച് പൂസായി സ്‌കൂളിലെത്തി; വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചുമാറ്റി; അധ്യാപകന് സസ്‌പെന്‍ഷന്‍

0

ഭോപ്പാല്‍: അധ്യാപകദിനത്തില്‍ സ്‌കൂളില്‍ മദ്യലഹരിയില്‍ എത്തിയ അധ്യപകന്‍ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

അധ്യാപകന്റെ മോശം പെരുമാറ്റത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മദ്യലഹരിയിലായ അധ്യാപകന്‍ കത്രിക കൊണ്ട് മുടി മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കണ്ടത് അധ്യാപിക കുട്ടിയുടെ മുടി മുറിക്കുന്നതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കുട്ടിയുടെ മുടി മുറിക്കുന്നത് വീഡിയോ പകര്‍ത്തിയതിന് പ്രദേശവാസിയോട് അധ്യാപകന്‍ വഴക്കിടുകയും ചെയ്തു. ‘നിങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ കഴിയും, പക്ഷെ എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല’ അധ്യാപകന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

Leave a Reply