ചിങ്ങമാസം പൊതുവെ കല്യാണങ്ങളുടെ മാസം എന്നാണ് അറിയപ്പെടുന്നത്. ഇത്തവണ ചിങ്ങമാസത്തിലെ വിവാഹത്തിൽ റെക്കോർഡ് കുറിക്കാൻ ഒരുങ്ങുകയാണ് ഗുരുവായൂർ അമ്പലം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
328 വിവാഹങ്ങളാണ് സെപ്റ്റംബർ എട്ടാം തീയതി ഗുരുവായൂരമ്പലനടയില്‍ വച്ചുനടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇതിനുമുൻപും നൂറിലേറെ വിവാഹങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം വിവാഹങ്ങള്‍ ഒരു ദിവസം ഗുരുവായൂരില്‍ നടക്കുന്നത്.
ഇതുവരെ 327 വിവാഹങ്ങളാണ് മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നതെങ്കിലും എണ്ണം ഇനിയും വർധിക്കാനാണ് സാധ്യതയെന്നുമാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. ഇതിന് മുൻപ് 227 വിവാഹങ്ങള്‍ ഒരു ദിവസം നടന്നിരുന്നതായിരുന്നു നിലവിലെ റെക്കോർഡ്.
സെപ്റ്റംബർ എട്ടിലേക്കായി ക്ഷേത്രത്തിന് മുന്നിലുള്ള മൂന്ന് വിവാഹ മണ്ഡപങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്ന ദിവസങ്ങളില്‍ ഉപയോഗിക്കാനായി ഒരു പ്രത്യേക മണ്ഡപവും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.