മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല ; പി.വി അന്‍വര്‍ സിപിഎമ്മിന്റെ ചാവേര്‍: അഡ്വ. എ.എന്‍ രാജന്‍ബാബു

0

കൊച്ചി:  പി.വി അന്‍വര്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ചാവേറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ എഡിജിപി അജിത്കുമാറും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും എന്തെങ്കിലും ചെയ്യുമെന്ന് കേരള ജനത വിശ്വസിക്കില്ലെന്നും ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ. എ. എന്‍ രാജന്‍ ബാബു വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇത്രയും ഗുരുതരമായ ആരോപണമുണ്ടായിട്ടും പി ശശിക്കെതിരെയും എഡിജിപി അജിത്കുമാറിനെതിരെയും നടപടിയെടുക്കാത്തതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമാണെന്നും അഡ്വ.എ എന്‍ രാജന്‍ബാബു പറഞ്ഞു. ദുര്‍ഭരണം മൂലം വികൃതമായ മുഖ്യമന്ത്രിയുടെയുടെയും സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനാണ് അന്‍വറിനെ മുന്‍നിര്‍ത്തി സി.പി.എം നാടകം കളിക്കുന്നത്. സിപിഎം സമ്മേളനങ്ങള്‍ നടക്കാനിരിക്കേ പാര്‍ട്ടിയുടെ നയവ്യതിയാനവും ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ്ണ പരാജയവും സംബന്ധിച്ചുമുള്ള ചര്‍ച്ചകളില്‍ നിന്നും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും രക്ഷിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് അജിത്കുമാറിനെയും പി. ശശിയെയും മാത്രം കേന്ദ്രീകരിക്കുന്നതെന്ന് മനസിലാക്കാനാള്ള കഴിവ് ജനങ്ങള്‍ക്കുണ്ടെന്നും അഡ്വ. എ. എന്‍ രാജന്‍ ബാബു വ്യക്തമാക്കി. സമസ്തമേഖലകളിലും സമ്പൂര്‍ണ്ണ പരാജമായി മാറിയ പിണറായി സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി ജെഎസ്എസ് രംഗത്തുവരുമെന്നും അഡ്വ.എ. എന്‍ രാജന്‍ ബാബു വ്യക്തമാക്കി.

Leave a Reply