അൻവറുമായി ഇനി ഒത്തു പോകാനാകില്ല, നടപടി എടുക്കുമെന്ന് സിപിഎം

0

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വിമർശനം ഉന്നയിച്ച പി.വി.അൻവറിനെതിരെ സിപിഎം നടപടി എടുക്കും. ഇനി മുതല്‍ ഇടത് എംഎല്‍എയുടെ പരിഗണനയോ പരിവേഷമോ അൻവറിന് കിട്ടില്ല.

അൻവറുമായി ഇനി ഒത്തു പോകാനാകില്ലെന്നും അൻവറിനെ ശക്തമായി പ്രതിരോധിക്കാനുമാണ് പാർട്ടിയുടെ തീരുമാനം. അൻവറിനെ പാർലമെന്‍ററി പാർട്ടിയില്‍ നിന്ന് മാറ്റി നിർത്താനും പാർട്ടി തീരുമാനിക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തിറങ്ങും.

പി.വി.അൻവർ എംഎല്‍എ പാർട്ടി ശത്രുക്കള്‍ക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കൂടുതല്‍ ശോഭയോടെ ജ്വലിച്ചു നില്‍ക്കുകയാണെന്നും ആർക്കും അത് കെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം അംഗമാണെങ്കിൽ അൻവറിനെ സസ്പെൻഡ് ചെയ്യാമായിരുന്നു. എന്നാൽ അദ്ദേഹം സ്വതന്ത്ര എംഎൽഎയാണ്. അനുദിനം ഓരോ പുതിയ ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ല.- ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

Leave a Reply