നിവിൻ പോളിയെ പരിചയപ്പെടുത്തിയത് നിർമ്മാതാവ് എ കെ സുനിൽ; സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദിവസങ്ങളോളം പീഡിപ്പിച്ചത് മയക്കുമരുന്ന് നൽകിയ ശേഷം; നിവിൻ പോളിയുടെ ആരോപണങ്ങൾ തള്ളി പരാതിക്കാരി

0

നടൻ നിവിൻ പോളിയുടെ ആരോപണങ്ങൾ തള്ളി പരാതിക്കാരി. തന്നെ മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമാണെന്നും നിർമാതാവ് എ കെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയതെന്നും യുവതി വ്യക്തമാക്കി. ന്യൂസ് ചാനലായ ഏഷ്യാനെറ്റിന് നൽകിയ പ്രതികരണത്തിലാണ് പരാതിക്കാരിയായ യുവതി ഇക്കാര്യം വ്യക്തമാക്കിയത്.

ദുബൈയിൽവെച്ച് ദിവസങ്ങളോളം പീഡനത്തിനിരയായെന്നാണ് യുവതി വ്യക്തമാക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. ശ്രേയ എന്നയാളാണ് ഈ സംഘത്തെ പരിചയപ്പെടുത്തിയതെന്നും പരാതിക്കാരി പറയുന്നു. നേരത്തെ പരാതി നൽകിയിരുന്നെങ്കിലും ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല എന്നും യുവതി കൂട്ടിച്ചേർത്തു.

ലൈം​ഗിക പീഡനം നടന്നത് ​ദുബായിലെ ഹോട്ടൽമുറിയിൽവച്ചെന്ന് യുവതി

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ദുബായിലെ ​ഹോട്ടൽമുറിയിൽവച്ച് നിവിൻ പോളി ലൈം​​ഗികപീഡനം നടത്തിയെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിനിയായ യുവതിയുടെ പരാതി. ആറു പ്രതികളുള്ള കേസിൽ നിവിൻ പോളി ആറാം പ്രതിയാണ്. 2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ശ്രേയ എന്നുപേരുള്ള തന്റെ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിവിൻ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത് ശ്രേയ, മറ്റ് നാലുപേർ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കേസിൽ ശ്രേയ ഒന്നാം പ്രതിയാണ്. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി.

വിദേശത്ത് വെച്ചാണ് സംഭവം നടന്നതെന്നും യുവതി പരാതിയിൽ പറയുന്നു. നിവിൻ പോളിക്കൊപ്പം മറ്റ് ചിലർ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേർന്നാണ് പീഡനമെന്നും യുവതി പരാതിയിൽ പറയുന്നു. നേര്യമംഗലം ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കേസിൽ ആറു പ്രതികളാണുള്ളത്. നിവിൻ പോളി ആറാം പ്രതിയാണ്.

പരാതി ആദ്യം എത്തിയത് എറണാകുളം റൂറൽ എസ് പിക്കാണ്. പിന്നീട് ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. നിവിൻ പോളിക്കെതിരെ ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

യുവതിയെ അറിയില്ലെന്ന് നിവിൻ പോളി

യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വാർത്താസമ്മേളനം വിളിച്ചാണ് നിവിൻ പോളി ആരോപണം തള്ളിയത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ലെന്നും താരം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേര്യമംഗലം ഊന്നുകൽ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തനിക്കെതിരെ ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് താരം വാർത്താസമ്മേളനം നടത്തിയത്.

തനിക്കെതിരെ പരാതി നൽകിയ പെൺകുട്ടിയെ അറിയില്ലെന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും നിവിൻ വ്യക്തമാക്കി. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽനിന്നുള്ള പ്രസക്തഭാ​ഗങ്ങൾ:

ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്. നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കും. എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. ഒന്നരമാസം മുൻപാണ് ഊന്നുകൽ സ്റ്റേഷനിൽനിന്ന് സി.ഐ വിളിച്ചത്. അദ്ദേഹത്തോടും വാസ്തവമല്ലെന്ന് പറഞ്ഞിരുന്നു. എനിക്കെതിരെയുള്ളത് മനഃപൂർവമായ ആരോപണമാണ്. ഇതിനുപിന്നിൽ ​ഗൂഢാലോചനയുണ്ട്. ബ്ലാക്ക്മെയിൽ ആണോ എന്ന് സംശയമുണ്ട്.

പരാതിക്ക് പിന്നിൽ ഗുഢാലോചന സംശയിക്കുന്നു. പുതിയ പരാതി വായിച്ചിട്ടില്ല. ഇന്നത്തെ എഫ്ഐആറിനെക്കുറിച്ച് അറിയില്ല. അന്നത്തെ എഫ്.ഐ.ആർ.ഫോൺ വിളിച്ച് വായിച്ചു കേൾപ്പിച്ചതാണ്. എനിക്കിതിനെക്കുറിച്ച് അറിയില്ല, നേരിട്ട് വരണമെങ്കിൽ വരാം എന്ന് തിരിച്ച് പോലീസിനോട് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. പരാതി വ്യാജമാണ്എന്ന് ബോധ്യപ്പെട്ടു. പരാതി കിട്ടിയപ്പോൾ അതിന്റെ നടപടിക്രമമായിട്ട് വിളിച്ച് ചോദിച്ചു എന്നായിരുന്നു മറുപടി.

ഓഡിഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ആരോപണം ഉയർന്നപ്പോൾ തന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഓഡീഷൻ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകൻ ആ സമയത്ത് പറഞ്ഞത്.

പരാതിക്കാരി ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് പോലീസാണ്. ഇവരെക്കുറിച്ച് എനിക്ക് അറിയില്ല. ഇവർ ആരാണെന്നറിയില്ല. ഫോൺ വിളിച്ചിട്ടില്ല, മെസേജയച്ചിട്ടില്ല അത്തരത്തിൽ ഒരു തരത്തിലുള്ള ബന്ധവുമില്ല. പലയിടത്തും പോകുമ്പോൾ പലരും സെൽഫി ഒക്കെ എടുക്കാറുണ്ട്. അത്തരത്തിൽ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അല്ലാതെയുള്ള ഒരു രീതിയിലുള്ള ബന്ധവും ഈ പെൺകുട്ടിയുമായിട്ടില്ല. നിവിൻ പോളി പറഞ്ഞു.

Leave a Reply