സിംഗപ്പൂർ സിറ്റി: ബ്രൂണേ സുൽത്താനുമായുള്ള ഉഭയകക്ഷി ചർച്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരി എത്തി. ഇന്നലെ വൈകുന്നേരത്തോടെ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി സിംഗപ്പൂരിലെത്തിയത്. ഇന്ന് പാർലമെന്‍റ് ഹൗസിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകും. സ്വീകരണ പരിപാടികൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് സിംഗപ്പൂർ പ്രസിഡന്‍റ് താമൻ ഷൺമുഖരത്നവുമായി കൂടിക്കാഴ്ച നടത്തും.
സിംഗപ്പൂരിലെ ഇന്ത്യക്കാരുടെ കൂട്ടായ്മ ഇന്നലെ പ്രധാനമന്ത്രിക്ക് വൻ വരവേൽപ്പാണു നൽകിയത്. ഇന്ത്യയിലേക്കുള്ള നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതും മറ്റൊരു ലക്ഷ്യമാണ്. സിംഗപ്പൂരിലെ പ്രമുഖ കമ്പനിയായ ക്യാപിറ്റ ലാറ്റിൻ ഇന്ത്യയിലെ നിക്ഷേപം രണ്ടിരട്ടിയായി വർധിപ്പുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിനു മുൻപും മോദി സിംഗപ്പൂർ പ്രധാനമന്ത്രിയെ സന്ദർച്ചിരുന്നു. പ്രധാനമന്ത്രിയുടെ സിംഗപ്പൂരിലെ അഞ്ചാമത്തെ സന്ദർശനമാണിത്. മോദി ഇത്തവണ സിംഗപ്പൂരിലെത്തിയത് സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ്.