തൃശൂര്‍: ജയിലില്‍ കിടക്കുന്ന മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍.
കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45) കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെ വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കാപ്പ നിയമ പ്രകാരം ജയിലില്‍ കഴിയുന്ന ഹരികൃഷ്ണന്‍ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളില്‍ കഞ്ചാവ് നല്‍കാന്‍ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. ഹാന്റ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ഗ്രാം കഞ്ചാവാണ് ലതയുടെ ഹാന്റ് ബാഗില്‍ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്.
ജയിലില്‍ കിടക്കുന്ന പ്രതികള്‍ക്ക് മയക്ക് മരുന്നുകള്‍ എത്തിക്കാന്‍ സ്ത്രീകളെ ഉപയോഗിക്കുന്നത് പരിശോധന മറി കടക്കാനാണ്.
അതിനെയാണ് ജയില്‍ അധികൃതരും കോലഴി എക്‌സൈസും ചേര്‍ന്ന് തകര്‍ത്തത്. ശരീരത്തില്‍ ഒളിപ്പിച്ചും മയക്ക് മരുന്ന് കടത്താന്‍ ശ്രമിക്കാറുണ്ട്.
ഗ്രേഡ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീ കെഎം സജീവ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ സുധീര്‍കുമാര്‍ എംഎസ് ജിതേഷ് കുമാര്‍ എംഎസ് വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അമിത കെ, സോന ഉണ്ണി വിസി. എന്നിവര്‍ സംഘത്തിലുണ്ടായിരുന്നത്.