അതിഥി തൊഴിലാളികൾക്കായി ഭായിലോഗ് ആപ്പ് , മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു


0

തിരുവനനന്തപുരം: നാൽപ്പതു കോടിയിലേറെ വരുന്ന രാജ്യത്തെ അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി രൂപകൽപ്പന ചെയ്‌ത മൊബൈൽ ആപ്പ് “ഭായി ലോഗ്” മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌തു.

കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളായ ആസിഫ് അയൂബും, ആഷിഖ് ആസാദും, ഗോകുൽ മോഹനും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ 2023 ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ “ഭായ് ലോഗ്” ആണ് ആപ്പിന്റെ ശിൽപ്പികൾ.

നാൽപ്പതു കോടിയിലേറെ വരുന്ന ഇന്ത്യയിലെ അതിഥിതൊഴിലാളികൾ മറ്റേതൊരു അസംഘടിത മേഖലയിലേതുപോലെ വിവിധ തരത്തിലുള്ള  ചൂഷണങ്ങൾക്ക് വിധേയമായി ജീവിക്കുന്ന നിശബ്ദമായ ഒരു തൊഴിലാളി വിഭാഗമാണ്.

വിദ്യാസമ്പന്നരും സമർഥരുമായ ഇടനിലക്കാരുടെയും തൊഴിലുടമകളുടെയും നിരവധിയായ വിവേചനങ്ങൾ ജീവിത വിധിയെന്നപോലെ ഏറ്റുവാങ്ങുന്നവരാണിവർ. 2021 ലെ പ്ലാനിംഗ് ബോർഡിൻറെ കണക്കുകൾ പ്രകാരം മുപ്പത്തിഒന്ന് ലക്ഷത്തിലേറെ അതിഥി തൊഴിലാളികൾ ഇത്തരത്തിൽ കേരളത്തിലും കഴിയുന്നുണ്ട്

Leave a Reply