ന്യൂഡല്‍ഹി: വാട്സ്ആപ്പിലേക്കും മെസഞ്ചറിലേക്കും തേഡ് പാര്‍ട്ടി ആപ്പുകളുടെ ചാറ്റ് സംയോജിപ്പിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മെറ്റ. യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ് ആക്ട് പ്രകാരമുള്ള ഡിജിറ്റല്‍ ഗേറ്റ്കീപ്പര്‍ എന്ന നിലയില്‍, ഐമെസേജ്, ടെലഗ്രാം, ഗൂഗിര്‍ മെസേജ്, സിഗ്നല്‍, എന്നിവയുമായി വാട്‌സ്ആപ്പും മെസഞ്ചറും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
വാട്സ്ആപ്പില്‍ തേര്‍ഡ് പാര്‍ട്ടി ചാറ്റുകള്‍ അവതരിപ്പിക്കാനുള്ള മെറ്റയുടെ ശ്രമങ്ങള്‍ കുറച്ചുകാലമായി തുടരുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കള്‍ക്കാണ് ഫീച്ചര്‍ ലഭ്യമാകുക. വരാനിരിക്കുന്ന അപ്ഡേറ്റില്‍ മെസഞ്ചര്‍, വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഒരേ ഇന്‍ബോക്സിലേക്ക് ഏകീകരിക്കണോ അതോ പ്രത്യേകം ക്രമീകരിക്കണോ എന്നതില്‍ ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം.
‘ഉപയോക്താക്കള്‍ക്ക് മൂന്നാം കക്ഷി ചാറ്റുകളെക്കുറിച്ച് കൂടുതലറിയാനും ഫീച്ചര്‍ ആക്റ്റീവാക്കാനും കഴിയുന്ന ലളിതമായ ഘട്ടങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഏത് മൂന്നാം കക്ഷി ആപ്പുകളില്‍ നിന്നാണ് സന്ദേശങ്ങള്‍ ലഭിക്കേണ്ടതെന്നും ഇന്‍ബോക്സ് എങ്ങനെ മാനേജ് ചെയ്യണമെന്നും തെരഞ്ഞെടുക്കാന്‍ ഓപ്ഷനുകള്‍ നല്‍കുമെന്നും’ മെറ്റാ ബ്ലോഗില്‍ പറഞ്ഞു.