യഹോവയുടെ സാക്ഷികളുടെ മീറ്റിം​ഗുകൾ ഇനി സൂമിലൂടെ; നടപടി ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ

0

കൊച്ചി: എറണാകുളത്തെ യഹോവയുടെ സാക്ഷികളുടെ മീറ്റിം​ഗുകൾ ഇനി ഓൺലൈനായി. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മീറ്റിം​ഗുകൾ ഓൺലൈനാക്കാൻ തീരുമാനിച്ചത്.

യഹോവയുടെ സാക്ഷികളുടെ ആരാധന നടക്കുന്ന കെട്ടിടങ്ങൾ രാജ്യഹാളുകൾ എന്നാണ് അറിയപ്പെടുന്നത്. ഇന്ന് രാവിലെ 10.50 ഓടു കൂടി കൊച്ചി തോപ്പുംപടി രാജ്യഹാളിൽ മീറ്റിം​ഗ് നടന്നുകൊണ്ടിരിക്കുമ്പോൾ പോലീസ് എത്തുകയും 10 മിനിട്ട് പുറത്തിറങ്ങാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.

ബോംബ് വെച്ചിട്ടുണ്ട് എന്ന അജ്ഞാത സന്ദേശത്തെ തുടർന്നാണ് പോലീസ് എത്തിയത്. തുടർന്ന് മീറ്റിം​ഗ് നിർത്തിവയ്ക്കുകയും എല്ലാവരും പിരിഞ്ഞുപോകുകയും ചെയ്തു. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും പോലീസ് അവിടെത്തന്നെ തുടർന്നു.

എറണാകുളത്തെ മിക്കവാറും എല്ലാ രാജ്യഹോളുകളിലും പോലീസ് എത്തിയിരുന്നു. ഈ സന്ദർഭത്തിലാണ് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മീറ്റിം​ഗുകൾ സൂമിലൂടെയായിരിക്കും നടത്തുന്നതെന്ന് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം കളമശ്ശേരി സംമ്ര കൺവെഷൻ സെ​ന്ററിൽ യഹോവയുടെ സാക്ഷികളുടെ മേഘലാ കൺവെൻഷൻ നടക്കുന്നതിനിടെ ബോംബ് സ്ഫോടനം നടന്നിരുന്നു.

2500ഓളം വരുന്ന ആളുകളാണ് അവിടെ കൂടിയിരുന്നത്. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 8 പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

യഹോവയുടെ സാക്ഷികളുടെ സമ്മേളനങ്ങൾ നടക്കുമ്പോൾ പരിപാടികൾ തുടങ്ങുന്നതിനു മുൻപു തന്നെ ഒരു അപകടം ഉണ്ടാകുകയാണെങ്കിൽ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ നിർ​ദ്ദേശങ്ങൾ കൊടുക്കും. അതിനാലാണ് ഇത്രയധികം പേരുണ്ടായിട്ടും മരണനിരക്ക് കുറഞ്ഞത്.

യഹോവയുടെ സാക്ഷികൾ ആഴ്ചയിൽ രണ്ടു ദിവസമാണ് മീറ്റിം​ഗുകൾക്കായി കൂടിവരുന്നത്. രണ്ടു ദിവസവും ബൈബിളിനെകുറിച്ചുള്ള ആഴമായ പഠനമാണ് നടക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെയാണ് ഇവിടെ കൂടിവരുന്നത്.

യേശുവിനെകുറിച്ചും മറിയയെകുറിച്ചും മറ്റു ദൈവദാസൻമാരെകുറിച്ചും അവരുടെ ജീവിതത്തിൽനിന്ന് എന്തു പഠിക്കാമെന്നും നമ്മുടെ ജീവിതത്തിൽ എങ്ങനെ ബാധകമാക്കാമെന്നുമാണ് മുഖ്യമായും ഇവർ ഇവിടെ കൂടിവന്നുകൊണ്ട് പഠിക്കുന്നത്.

Leave a Reply