മഥുര ശ്രീരാമക്ഷേത്രം അടച്ചു പൂട്ടണമെന്ന് ഭീഷണി ; പൂജാരിയ്‌ക്ക് നേരെ ആക്രമണം ; ഷെർഖാൻ അറസ്റ്റിൽ

0

മഥുര ; മഥുരയിലെ ശ്രീരാമക്ഷേത്രത്തിൽ ആക്രമണം നടത്തുകയും , പൂജാരിയെ ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഷെർഖാൻ എന്ന യുവാവാണ് പിടിയിലായത് . ക്ഷേത്രത്തിന്റെ ഗേറ്റ് തകർത്ത് അകത്ത് കടക്കാനായിരുന്നു ഷെർഖാന്റെ ശ്രമം . പൂജാരി അരുൺ ചൗധരിയെ ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞു വീഴ്‌ത്താനും ശ്രമിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി ഹിന്ദു സംഘടനകളും രംഗത്തെത്തി.

രാവിലെ പൂജാരി അരുൺ ചൗധരി ക്ഷേത്രം വൃത്തിയാക്കുന്നതിനിടെയാണ് മഥുരയിലെ രായ ഏരിയയിലുള്ള ക്ഷേത്രത്തിൽ ആക്രമണം നടന്നത്. ക്ഷേത്രത്തിനടുത്തെത്തിയ ഷേർഖാൻ പൂജാരിയ്‌ക്ക് നേരെ ഇഷ്ടികകൾ എറിയുകയായിരുന്നു. ക്ഷേത്രം അടച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഷെർഖാൻ ഭീഷണി മുഴക്കിയിരുന്നു. ക്ഷേത്രം അടയ്‌ക്കാൻ പൂജാരി തയ്യാറാകാതെ വന്നതോടെ ഗേറ്റ് തകർത്ത് അകത്ത് കടക്കാനും ഷെർഖാൻ ശ്രമിച്ചു.

ബഹളം കേട്ട് തടിച്ചുകൂടിയ നാട്ടുകാരെയും ഷെർഖാൻ ഉപദ്രവിക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴും ഷേർഖാൻ ഇൻസ്‌പെക്ടറോടും കോൺസ്റ്റബിൾമാരോടും മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് എസ്പിയും , കൂടുതൽ പോലീസുമെത്തിയാണ് ഷെർഖാനെ അറസ്റ്റ് ചെയ്തത് .

Leave a Reply