മേക്കപ് ആർട്ടിസ്റ്റിന്റെ പീഡന പരാതി; സന്തോഷ് വർക്കിയുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കാൻ മാറ്റി

0

തിരുവനന്തപുരം: വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ് ആർട്ടിസ്റ്റായ ട്രാൻസ്‌ജെൻഡറിന്റെ പരാതിയിൽ സന്തോഷ് വർക്കിയുടെ ജാമ്യാപേക്ഷ 12 ന് പരി​ഗണിക്കാൻ മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ട്രാൻസ്‌ജെൻഡറിന്റെ പരാതിയിൽ സന്തോഷ് വർക്കി, അലൻ ജോസ് പെരേര, ഷോർട്ട് ഫിലിം സംവിധായകൻ വിനീത് എന്നിവർക്കെതിരെയാണ് കേസ്. സിനിമയിലെ ഭാഗങ്ങൾ വിശദീകരിക്കാനെന്ന പേരിലെത്തി തന്നെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി

സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെയും അലൻ ജോസ് പെരെരയുടെയും ഉള്‍പ്പെടെ പേരുകള്‍ പറഞ്ഞ് ഇവരുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങണമെന്ന് വിനീത് പറ‍ഞ്ഞതായും പരാതിയുണ്ട്.

Leave a Reply