ചേര്‍ത്തലയിൽ നവജാത ശിശുവിനെ കൈമാറിയ സംഭവത്തിൽ വഴിത്തിരിവ് ; കുഞ്ഞിന്‍റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

0

ആലപ്പുഴ: ചേര്‍ത്തലയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൈമാറിയ സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ. കുഞ്ഞിന്‍റെ അമ്മ ആശ മനോജ്‌, സുഹൃത്ത് രതീഷ് എന്നിവരാണ് പോലീസ് സംഭവത്തിൽ കസ്റ്റഡിയിലെടുത്തത്.

ഇവർ കുഞ്ഞിനെ കൈമാറിയത് നിയവിരുദ്ധമായിട്ടാണെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചേര്‍ത്തല പൊലീസ് കേസെടുത്ത് യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.

അതേസമയം കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ഒരു കൂട്ടര്‍ക്ക് വിറ്റുവെന്നാണ് യുവതി പറഞ്ഞതെന്ന് വാര്‍ഡ് മെമ്പര്‍ ഷില്‍ജ പ്രതികരിച്ചു. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ പോയപ്പോള്‍ കൂടെ നിന്നത് വാടകയ്ക്ക് നിര്‍ത്തിയ സ്ത്രീയായിരുന്നു. ബന്ധുക്കളോ മറ്റാരും കൂടെയുണ്ടായിരുന്നില്ല. സാമ്പത്തിക പ്രശ്നവും കുഞ്ഞിനെ  വളര്‍ത്താൻ നിവൃത്തിയില്ലാത്തത് കൊണ്ടാണ് നല്‍കിയതെന്നും യുവതി പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ വ്യക്തമാക്കി.

Leave a Reply