ലഖ്നൗ: ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി മരിച്ചനിലയിൽ. ഉത്തർപ്രദേശിലെ രാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർഥിനി അനികയാണ് മരിച്ചത്. ഐ.പി.എസ്. ഓഫീസർ സഞ്ജയ് രസ്തൊഗിയുടെ മകളാണ്. ഹോസ്റ്റൽ മുറിയിൽ വീണുകിടന്നിരുന്ന അനികയെ ഉടൻ തന്നെ ആശുപത്രിയിൽ ഏത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്നാംവർഷ നിയമ വിദ്യാർഥിയായിരുന്നു അനിക. 1998 ബാച്ച് മഹാരാഷ്ട്ര കേഡർ ഐ.പി.എസ്. ഓഫീസർ സഞ്ജയ് രസ്തൊഗിയുടെ മകളാണ് അനിക. നിലവിൽ ഡൽഹിയിലെ എൻ.ഐ.എ. ഇൻസ്പെക്ടർ ജനറലാണ് സഞ്ജയ് രസ്തൊഗി.
പെൺകുട്ടിയുടെ മരണത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഹോസ്റ്റൽ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പെൺകുട്ടിയുടെ ദേഹത്ത് പരിക്കേറ്റതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടിയുടെ മരണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും. അതിനാൽത്തന്നെ ആരും പരാതി ഒന്നും നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.