KSRTC ജീവനകാരില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കുന്ന തീരുമാനം പിൻവലിച്ചു

0

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനകാരില്‍നിന്ന് അഞ്ചുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിൻവലിച്ചതായി റിപ്പോർട്ട്. ഗതാഗതവകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം എന്നും ഉത്തരവ് പിൻവലിക്കണമെന്ന് എംഡിക്ക് നിർദേശം നല്‍കിയെന്നുമാണ് പുറത്തു വരുന്ന വിവരം.

അതേസമയം ശമ്പളം കൃത്യമായി കിട്ടാത്ത ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജീവനക്കാരുടെ അഞ്ചുദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനായിരുന്നു നിർദേശം. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ടായിരുന്നു നടപടി.

Leave a Reply