വയോധികയെ കൊന്നുകുഴിച്ചുമൂടി? കലവൂരിലെ വീട്ടില്‍ നിന്ന് മൃതദ്ദേഹം കണ്ടെത്തി, അന്വേഷണം

0

ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ 73 വയസുകാരി സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദ്ദേഹം ആലപ്പുഴ കലവൂരില്‍ നിന്ന് പൊലീസ് കണ്ടെത്തി. മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് ഇവര്‍ ഒളിവിലാണ്.

കഴിഞ്ഞ നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. എന്നാല്‍ ഏഴാം തീയതിയാണ് സുഭദ്രയുടെ മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തിയിരുന്നു.

സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ കലവൂരില്‍ പൊലീസ് പരിശോധന നടത്തിയത്. മാത്യൂസ്-ശര്‍മിള ദമ്പതികളുടെ വീട്ടില്‍ സുഭദ്രയെ കണ്ടതായി അയല്‍വാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ എത്തി പരിശോധന ആരംഭിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം

Leave a Reply