ന്യൂഡല്‍ഹി: കണ്ണൊന്നു തെറ്റിയാൽ റാഞ്ചിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന കഴുകന്റെ കണ്ണുകളാണ് നമുക്കു ചുറ്റും. അത്തരമൊരു സംഭവമാണ് ബുധനാഴ്ച ഡൽഹിയിൽ നടന്നത്. മൂന്നു വയസ്സുകാരിയെയാണ് ഇവിടെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. 25കാരനായ യുവാവാണ് കൃത്യം നടത്തിയത്. പരാതി ലഭിച്ചതിനെ തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നുവയസുകാരിയായ മകള്‍ തനിക്കൊപ്പം ഉറങ്ങുകയായിരുന്നുവെന്നും കുറച്ചുസമയത്തിന് ശേഷം മകളെ കാണാതായെന്നുമാണ് അമ്മ പോലീസിനോട് പറഞ്ഞത്. പിന്നാലെ നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള കുറ്റിക്കാട്ടില്‍ കുട്ടിയെ കണ്ടെത്തിയത്. ഒരു യുവാവും കുട്ടിയുടെ അടുത്തായി ഉണ്ടായിരുന്നു. അമ്മയെ കണ്ടതോടെ യുവാവ് ഓടി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ അമ്മയിൽ നിന്നും പോലീസ് മൊഴിയെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.