തിരുവനന്തപുരം: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് എം.എം. ഹസൻ. കൂടിക്കാഴ്ചയിൽ എന്താണ് തെറ്റ് എന്നാണ് എം വി ഗോവിന്ദൻ ചോദിച്ചത്.
എന്നാൽ ഗവർണർ മോഹൻ ഭഗവതിനെ കണ്ടപ്പോൾ ഉറഞ്ഞുതുള്ളിയിരുന്നു. ഇപ്പോഴത്തെ കൂടിക്കാഴ്ചയിൽ എം വി ഗോവിന്ദന് മറുപടി ഇല്ലെന്ന് എം.എം. ഹസൻ കുറ്റപ്പെടുത്തി.
എഡിജിപി പിണറായി വിജയന്റെ മാനസപുത്രനായത് കൊണ്ടാണ് ആർഎസ്എസ് നേതാവിനെ കണ്ടതെന്ന് എം.എം .ഹസൻ പരിഹസിച്ചു.
പൂരം കലക്കിയതിൽ അന്വേഷണം ഏൽപ്പിച്ചത് എഡിജിപിയെയാണ്.ഇത് കള്ളൻ്റെ കയ്യിൽ താക്കോൽ ഏല്പിച്ചതുപോലെയാണെന്നും ഹസൻ പറഞ്ഞു.
അതേ സമയം ഈ വിഷയത്തിൽ സിപിഐയുടെ നിലപാടിനേയും ഹസൻ കുറ്റപ്പെടുത്തി. ബിനോയ് വിശ്വം കഞ്ഞിവെള്ള പരുവത്തിൽ ആണ് പ്രതികരിച്ചത്. ബിനോയ് വിശ്വത്തിന്റെ പ്രതികരണം സിപിഐയുടെ ഗതികേടായിരുന്നുവെന്നും ഹസൻ പറഞ്ഞു.