കോട്ടയം: മുളങ്കുഴയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചതായി റിപ്പോർട്ട്. പാക്കിൽ സ്വദേശി നിഖിൽ ജോൺസൺ (25) ആണ് മരിച്ചത്.
ഉച്ചയ്ക്ക് 2.15തോടെയായിരുന്നു അപകടമുണ്ടായത്. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിലേക്ക് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.