ഉന്നത ഹിസ്ബുള്ള കമാൻഡറെ ഇസ്രായേൽ വധിച്ചു; കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നവരെ ഇല്ലാതാക്കിയെന്ന് ഇസ്രായേൽ.

0

560-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ദക്ഷിണ ലെബനനിൽ അഭയം തേടുകയും ചെയ്‌ത രണ്ട് ദിവസത്തെ ബോംബിംഗ് ക്യാമ്പെയ്‌നിൻ്റെ ഭാഗമായി ചൊവ്വാഴ്ച ഒരു ഉന്നത ഹിസ്ബുള്ള കമാൻഡറെ ഇസ്രായേൽ വധിച്ചു. ബയ്‌റുത്തിന് സമീപത്തുനടന്ന ആക്രമണത്തിൽ ഇബ്രാഹിം ഖുബൈസിയെന്ന ഹിസ്ബുള്ള കമാൻഡറാണ് കൊല്ലപ്പെട്ടത്. ഗ്രൂപ്പിൻ്റെ റോക്കറ്റ്, മിസൈൽ യൂണിറ്റുള്ള ഒരു ഉന്നത ഹിസ്ബുള്ള കമാൻഡറായിരുന്നു കൊബേസിയെന്നും ഇസ്രായേലിന് നേരെയുള്ള വിക്ഷേപണങ്ങൾക്ക് ഉത്തരവാദി കൊബെയ്‌സിയാണെന്ന് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

1980 കളിൽ ഖുബൈസി ഹിസ്ബുള്ളയിൽ ചേർന്നതായും അതിനുശേഷം സംഘടനയ്ക്കുള്ളിൽ നിരവധി സുപ്രധാന സൈനിക ചുമതലകൾ വഹിച്ചിട്ടുണ്ടെന്നും ഇസ്രായേൽ സൈന്യം കൂട്ടിച്ചേർത്തു. ഇസ്രായേലി സിവിലിയന്മാർക്കും സൈനികർക്കും എതിരായ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതിൻ്റെ ഉത്തരവാദിത്തം ഖുബൈസിയാണെന്ന് ഇസ്രായേൽ സൈന്യം കൂട്ടിച്ചേർത്തു. ഖുബൈസിക്കൊപ്പം കൊല്ലപ്പെട്ട മറ്റു രണ്ട് ഹിസ്ബുള്ള കമാന്‍ഡര്‍മാരും റോക്കറ്റ് – മിസൈല്‍ വിഭാഗങ്ങളുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവരാണ് എന്നാണ് ഐ.ഡി.എഫ്. വ്യക്തമാക്കുന്നത്. തങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നവരെയാണ് വകവരുത്തിയതെന്നാണ് ഇസ്രയേലിന്റെ വാദം.

ഇസ്രയേല്‍ സൈന്യത്തിനെതിരായ ഹിസ്ബുള്ളയുടെ നീക്കങ്ങളില്‍ ഖുബൈസി വഹിച്ചിരുന്ന പങ്ക് നിര്‍ണായകമായിരുന്നു. 2000-ല്‍ മൂന്ന് ഇസ്രയേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയ മൗണ്ട് ഡോവ് ഓപ്പറേഷന് പിന്നില്‍ ഖുബൈസി ആയിരുന്നുവന്നൊണ് വിവരം. ഈ സൈനികരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2004-ല്‍ തടവുകാരെ പരസ്പരം കൈമാറുന്ന നടപടിക്കിടെ ഈ മൂന്ന് സൈനികരുടെ മൃതദേഹങ്ങളും അവര്‍ ഇസ്രയേലിന് കൈമാറിയിരുന്നു. മിസൈൽ മേഖലയിൽ വിജ്ഞാനത്തിൻ്റെ സുപ്രധാന സ്രോതസ്സായിരുന്നു ഖുബൈസി, ഹിസ്ബുള്ളയിലെ മുതിർന്ന സൈനിക നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും സൈന്യം കൂട്ടിച്ചേർത്തു.

Leave a Reply