ഇന്ത്യ-യുഎഇ നയതന്ത്രബന്ധം ശക്തമായി മുന്നോട്ട്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി

0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് സായിദ് അല്‍ നഹ്യാന്‍. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു നേതാക്കളും ചര്‍ച്ചകള്‍ നടത്തിയതായി വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയിലേക്ക് സ്വാഗതം. ഹൈദരാബാദ് ഹൗസിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. ഇന്ത്യ-യുഎഇ നയതന്ത്രബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും നേതാക്കളുടെ കൂടിക്കാഴ്ച സഹായകരമാകുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ കുറിച്ചു.

സെപ്റ്റംബര്‍ എട്ടിന് ന്യൂഡല്‍ഹിയിലെത്തിയ ന്യൂഡല്‍ഹിയിലെത്തിയ അബുദാബി കിരീടാവകാശിക്ക് ആചാരപരമായ സ്വീകരണമാണ് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ നഹ്യാന്‍ രണ്ട് ദിവസം രാജ്യത്ത് ചെലവഴിക്കും.

Leave a Reply