തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ഡ്രൈവർക്ക് നേരെ യുവാവിൻ്റെ അതിക്രമം. ആര്യനാട് ഡിപ്പോയിലെ ജീവനക്കാരൻ മന്‍സൂറാണ് ക്രൂരമർദ്ദനത്തിന് ഇരയായത്.
പിക്കപ്പ് വാൻ ഡ്രൈവറായ നൗഫലാണ് വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബസ് ഡ്രൈവറെ തല്ലിയത്.
മൂക്കിനും ശരീരത്തിന് പുറത്തും മൻസൂറിന് പരുക്കേറ്റ മൻസൂറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മുന്നിൽ കയറ്റമായതിനാൽ സിഗ്നൽ നൽകിയിട്ടും പിക്കപ്പ് വാൻ നിർത്തിയില്ല. അപകട സാധ്യത ഏറിയ മേഖല ആയതിനാൽ കൈ കാണിച്ചിട്ടും നിർത്താതെ ബസ് തടയുകയായിരുന്നുവെന്ന് ബസ് ഡ്രൈവർ പറഞ്ഞു.
അസഭ്യവർഷവുമായി പാഞ്ഞെടുത്ത യുവാവ് പ്രകോപനമില്ലാതെ മർദ്ദിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാർ ഇടപെട്ടാണ് പിക്കപ്പ് ഡ്രൈവറെ പിടിച്ചു മാറ്റിയത്.