മുൻകാലങ്ങളിൽ യൂട്യൂബ് ചാനലുകളിൽ ചെറിയ തോതിൽ പരീക്ഷയുടെ തലേന്ന് ചോദ്യോത്തര സൂചനകൾ നൽകിയിരുന്നു. ഇത്തവണ 40 മാർക്കിന്റെ ചോദ്യോത്തരങ്ങളും നൽകിയിട്ടുണ്ട്.

0

സ്കൂളുകളിൽ പരീക്ഷ നടത്തുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പിന് വലിയ തയ്യാറെടുപ്പുകളും അധ്വാനവുമുണ്ട്. ഇതെല്ലാം പ്രഹസനമാക്കുകയാണ് യൂട്യൂബ് ചാനലുകൾ വഴി ട്യൂഷൻ സെന്ററുകൾ. അധ്യാപകരുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയും വിദ്യാർഥികൾക്ക് പരീക്ഷ ഗൗരവമല്ലാതാവുകയും ചെയ്യുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ചോദ്യപേപ്പറുകൾ യൂട്യൂബ് ചാനലുകൾവഴി നേരത്തേ പ്രചരിപ്പിക്കുന്നത് പൊതു വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മലപ്പുറം ഡി.ഡി.ഇ. കെ. രമേഷ്‌കുമാർ പറഞ്ഞു. ബുധനാഴ്ച നടന്ന പ്രഥമാധ്യാപകരുടെ യോഗത്തിൽ വിഷയം ചർച്ചചെയ്തിരുന്നു. തുടർന്ന് എച്ച്.എം. ഫോറം ഡി.ഡി.ഇ.ക്ക് പരാതി നൽകുകയും ഡിജിറ്റൽ തെളിവുകൾ കൈമാറുകയുംചെയ്തു. വിഷയം ജില്ലാകളക്ടരെയും ജില്ലാ പോലീസ് മേധാവിയേയും പൊതുവിദ്യാഭ്യാ ഡയറക്ടറെയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Reply