എടാ മോനെ, കൊല്ലം പൊളിയല്ലേ..ഗ്രീൻഫീൽഡ് സ്റ്റേഡിയം അടക്കിവാഴാൻ അവരെത്തുന്നു; കൊല്ലം സെയ്‌ലേഴ്സിന് ഹരാരെ ഹരി കെൻ സിന്റെ പ്രൊഫഷണൽ ടച്ച്

0

കേരള ക്രിക്കറ്റ് ലീഗിന്റെ വരവോടെ സംസ്ഥാനത്ത് ക്രിക്കറ്റിന്റെ ചരിത്രം വഴിമാറുകയാണ്. പ്രാദേശിക ലീഗുകളിൽ വരെ മികവ് പുലർത്തുന്നവർക്ക് കെ സി എല്ലിലും ഐപിഎൽ അടക്കമുള്ള ആഭ്യന്തര മത്സരങ്ങളിലും പങ്കെടുക്കുവാൻ അവസരം നൽകുന്ന പുത്തൻ ക്രിക്കറ്റ് സംസ്കാരത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കം കുറിക്കുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഏരിസ് കൊല്ലം സെയ്ലേഴ്സ് എന്ന ടീം ക്രീസിലിറങ്ങുമ്പോൾ ക്രിക്കറ്റ് ലോകത്തെ അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും എത്തുന്നവരുടെ സംഗമവേദികൂടിയായി അത് മാറും. കഴിഞ്ഞവർഷം സിംബാവെയിൽ നടന്ന ‘സിം ആഫ്രോ ടി-ടെൻ’ ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രമുഖ ടീമായ ‘ഹരാരെ ഹരി കെൻസിന്റെ ‘ ഉടമകളായിരുന്നു ഏരിസ് ഗ്രൂപ്പ്. ഹരാരെ ഹരി കെൻസിന്റെ സംഘാടനത്തിൽ നിന്നും ലഭിച്ച ‘പ്രൊഫഷണൽ ടച്ച്’ ഏരിസ് കൊല്ലം സെയ്ലേഴ്സിലും പ്രതിഫലിക്കുകയാണ്.

എടാ മോനെ, കൊല്ലം പൊളിയല്ലേ..ഗ്രീൻഫീൽഡ് സ്റ്റേഡിയം അടക്കിവാഴാൻ അവരെത്തുന്നു; കൊല്ലം സെയ്‌ലേഴ്സിന് ഹരാരെ ഹരി കെൻ സിന്റെ പ്രൊഫഷണൽ ടച്ച് 1

ഹോളിവുഡ് സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ സർ സോഹൻ റോയ് ആണ് ഏരിസ് കൊല്ലം സെയ്ലേഴ്സ് ടീമിന്റെ ഉടമ. ഏരിസ് ഗ്രൂപ്പ് എംഡിയും ഏരീസ് പട്ടോഡി ക്രിക്കറ്റ് ക്ലബിന്റെ സാരഥിയും പുനലൂർ സ്വദേശിയുമായ ഡോ.എൻ പ്രഭിരാജാണ് ടീം സിഇഒ . രാജ്യത്തിന്റെയും എല്ലാ തലമുറയിലുംപെട്ട ക്രിക്കറ്റ് ആരാധകരുടെയും അഭിമാനപാത്രമായ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് ടീം ബ്രാൻഡ് അംബാസിഡറും മെന്ററും ആയി എത്തിയത് ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഇരട്ടിയാക്കി. കേരള രഞ്ജി ടീം മുൻ ക്യാപ്റ്റനും ഐപിഎൽ താരവുമായ സച്ചിൻ ബേബിയാണ് ടീമിന്റെ ഐക്കൺ പ്ലെയേറും, ക്യാപ്റ്റനും, മുൻ രഞ്ജി താരം കൊല്ലം സ്വദേശി വി.എ.ജഗദീഷാണ് ടീമിന്റെ മുഖ്യ പരിശീലകൻ.ഐപിഎൽ താരങ്ങളായ ആസിഫ് കെ.എം, എസ്. മിഥുൻ ടീമിൽ ഇടം നേടിയിട്ടുണ്ട് . ഏരീസ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ഏരീസ് പട്ടോഡി ക്രിക്കറ്റ് ക്ലബ്ബിലെ 11 താരങ്ങൾ ടീമിന്റെ ഭാഗമാണ്. കൊല്ലം സ്വദേശികളായ രാഹുൽ ശർമ്മ, അമൽ എ. ജി , ആഷിക് മുഹമ്മദ് എന്നിവരും ടീം അംഗങ്ങൾ ആണ് . ‘എടാ മോനെ, കൊല്ലം പൊളിയല്ലേ…’ എന്ന ടീമിന്റെ ടാഗ് ലൈൻ ആദ്യഘട്ടത്തിൽ തന്നെ കൊല്ലം നെഞ്ചേറ്റിയിരുന്നു . സ്വന്തമായി ഒരു ഹോം ഗ്രൗണ്ട് എന്നത് പ്രധാന ലക്ഷ്യമാണെന്നും ഇതിലൂടെ കൊല്ലം ജില്ലയിലെ കായികതാരങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാൻ ആകുമെന്നും ഏരീസ് ഗ്രൂപ്പ് വ്യക്തമാക്കി .

ഇന്നു മുതൽ 19 വരെ തിരുവനന്തരപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് 1 ലും, ഒടി ടി പ്ലാറ്റ്ഫോമായ ഫാൻകോഡിലും തത്സമയം പ്രക്ഷേപണം ചെയ്യുന്നതോടെ കെസിഎൽ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ലീഗായി മാറും. ഐ പി എൽ മാച്ചുകൾ പ്രക്ഷേപണം ചെയ്യുന്ന അതേ സമയ ക്രമത്തിൽ ദിവസേന രണ്ട് മാച്ചുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.

കെസിഎല്ലിൽ കേവലം ഒരു ടീമിനെ വിജയകരമായി അവതരിപ്പിക്കുക എന്നതിലുപരി നൂറുകണക്കിന് ക്രിക്കറ്റ് പ്രതിഭകളെ മുഖ്യധാരയിൽ
എത്തിക്കുന്നതിന് കേരളത്തിൽ ഉടനീളവും പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രൊഫഷണൽ കോളേജുകളിലും ക്രിക്കറ്റ് ക്ലബ്ബുകൾ തുടങ്ങുന്ന പദ്ധതിയാണ് ഏരിസ് ഗ്രൂപ്പ് പ്രഖ്യാപിച്ച് നടപ്പാക്കിത്തുടങ്ങിയിരിക്കുന്നത്. നമ്മുടെ രാജ്യത്ത് തന്നെ ഇത് ഒരു പുതിയ സംരംഭമാണ്. ടീമിനെ പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങൾക്കകം ജില്ലയിലെ സ്കൂളുകളിലും കോളേജുകളിലും കൂടുതൽ ഫാൻസ് ക്ലബ്ബുകൾ ആരംഭിക്കാൻ കഴിഞ്ഞതിലൂടെ ക്രിക്കറ്റിന്റെ സ്വീകാര്യത പുതുതലമുറയിൽ എത്രത്തോളം ഉണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. മികച്ച ക്രിക്കറ്റ് താരങ്ങൾക്ക് ഉണ്ടായിരിക്കേണ്ട എല്ലാ കഴിവുകളും പരിഗണിച്ചാണ് വിവിധ രാജ്യങ്ങളിലായി ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീ സിൽ ക്രിക്കറ്റ് ലോകത്ത് മികവ് തെളിയിച്ച നൂറുകണകക്കിന് പേരെ മികച്ച തസ്തികകളിൽ നിയമിച്ചിരിക്കുന്നത്. ഇത് പുതുതലമുറയിലെ ക്രിക്കറ്റ് പ്രേമികൾക്ക് പോസിറ്റീവായ ഒരു സന്ദേശമാണ് നൽകുന്നത്. കരിയർ ഡിസൈനിങുമായി ക്രിക്കറ്റിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പ്രായോഗിക മാനേജ്മെന്റ് സംവിധാനമാണിത്.

ഏരിസ് കൊല്ലം സെയ്‌ലേഴ്സിന്റെത് അടക്കം സെപ്റ്റംബർ 19 വരെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ കെസിഎൽ മാച്ചുകൾക്ക് സാക്ഷ്യം വഹിക്കുവാൻ ഏവരെയും അനന്തപുരിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്.

ലാഭം വയനാടിന് സമർപ്പിക്കും

വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ കെ.സി.എല്ലിൽ നിന്നു ലഭിക്കുന്ന മുഴുവൻ ലാഭവും അനാഥരായ അവിടുത്തെ കുട്ടികളുടെ പഠനം, കരിയർ ഡിസൈൻ, തുടങ്ങി ജോലി ലഭിക്കുന്നതുവരെയുള്ള മുഴുവൻ ചിലവുകളും, മാതാപിതാക്കളിൽ ഒരാൾ നഷ്ടമായ പത്തു കുട്ടികളുടെ പഠന ചിലവും ഏറ്റെടുക്കുന്നതിലേക്ക് വകയിരുത്തുമെന്ന് സോഹൻ റോയ് പറഞ്ഞു.

Leave a Reply