തിരുവനന്തപുരം : പൂരം കലക്കിയതിനെക്കുറിച്ചുള്ള എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാർ തള്ളി.
പൂരം കലക്കിയതിന് പിന്നിൽ ബാഹ്യ ഇടപെലില്ലെന്ന എഡിജിപിയുടെ റിപ്പോർട്ടാണ് സർക്കാർ തളളിയത്. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു. എഡിജിപിയുടെ റിപ്പോർട്ട് തട്ടികൂട്ട് റിപ്പോർട്ടാണെന്ന വിമർശനങ്ങൾക്കിടെയാണ് ഈ റിപ്പോർട്ട് സർക്കാർ തള്ളിയത്.
പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്നും നിർദ്ദേശമുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വന്നേക്കും.
എഡിജിപിക്കെതിരെയും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു.
ഡിജിപി ഉന്നയിച്ച കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ നൽകിയിരിക്കുന്നത്. എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണം വേണമെന്നാണ് ശുപാർശ.