സ്വർണ പ്രേമികൾക്ക് ആശ്വാസ വാർത്ത; സ്വർണം രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ തുടരുകയാണ്. തിങ്കളാഴ്ച സ്വർണവില 200  രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5530 രൂപയാണ്.

അതേസമയം വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. തുടർച്ചയായ ഇടിവാണ് വെള്ളിയുടെ വിലയിലും ഉണ്ടായത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  89  രൂപയാണ്.

Leave a Reply