ന്യൂഡൽഹി: ഇക്കൊല്ലം സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നാലാമത് ക്വാഡ് ഉച്ചകോടി യു.എസ്സിലെ ഡെലവെയറിൽ നടക്കും. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവർ പങ്കെടുക്കും.
ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ് ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് .ഇൻഡോ-പസഫിക് മേഖലയിൽ പ്രാദേശിക സുരക്ഷയും സാമ്പത്തിക സഹകരണവും പ്രോത്സാഹിപ്പിക്കാനാണ് ക്വാഡ് ലക്ഷ്യമിടുന്നത് . അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) നേതാക്കളുടെ അനൗപചാരിക യോഗത്തിൽ 2007-ൽ ക്വാഡ് രൂപീകരിച്ചു. ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയാണ് ക്വാഡ് രൂപീകരിക്കാനുള്ള ആശയം ആദ്യമായി മുന്നോട്ടുവച്ചത്.
ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തൽ, ആരോഗ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.
അടുത്ത ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.”