വാഷിങ്ടണ്‍: യു.എസിലെ ഒരു സ്കൂളിൽ അക്രിമസംഘങ്ങളുടെ വിളയാട്ടം. ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്കൂളിൽ വെടിവെയ്പ്പ്. സ്കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ മരിക്കുകയും. മുപ്പതുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമത്തെത്തുടര്‍ന്ന് സ്കൂള്‍ ഉച്ചയ്ക്ക് തന്നെ വിട്ടു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായി.
സംഭവത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന് അപലപിച്ചു. വിവേകശൂന്യമായ തോക്ക് ആക്രമണം കാരണം ജീവന് നഷ്ടപ്പെട്ടവര്‍ക്കായി ജിലും ഞാനും വിലപിക്കുന്നു. അതിജീവിച്ചവര്‍ക്കൊപ്പമുണ്ടാവുമെന്നും ബൈഡന് പറഞ്ഞു. രാവിലെ പത്തരയോടെയായിരുന്നു ആക്രമണം. ഉടന്‍തന്നെ എന്‍ഫോഴ്സ്മെന്റ്, ഫയര്‍/ ഇ.എം.എസ്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
യു.എസിൽ കഴിഞ്ഞ കുറേ കാലമായി സ്കൂളുകളിലും കോളേജുകളിലും വെടിവെയ്പ്പ് നടക്കുന്നു. 2007-ല്‍ മുപ്പതിലധികം പേരാണ് വെടിവെയ്പ്പില്‍ മരിച്ചത്. യു.എസ് നിയമങ്ങളിൽ ആയുധങ്ങള്‍ കൈവശംവയ്ക്കുന്നതും സൂക്ഷിക്കുന്നതും അനുവദനീയമാണ്. ഇത് കാര്യങ്ങൾ കൂടുതൽ വഷളാകാൻ ഇടയാക്കിയിരിക്കുന്നു. ഈ നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.