“അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം; ഐ.എസ്.ആർ.ഒ സൗജന്യ ഏകദിന ഓൺലൈൻ കോഴ്സ് സംഘടിപ്പിക്കുന്നു

0

ഐ.എസ് ആർ.ഒ യുടെ സൗജന്യ ഏകദിന ഓൺലൈൻ കോഴ്സിന് അപേക്ഷിക്കാം. ഹിമാലയത്തിലെ ഹിമാനികളില്‍ കാലാവസ്ഥാ മാറ്റംമൂലമുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള പഠനമാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹിമാനികളും മഞ്ഞുരുകലും അതുമായി ബന്ധപ്പെട്ട പഠനങ്ങളും ഈ കോഴ്സില്‍ ഉണ്ട്. ഈ കോഴ്സ് നടത്തുന്നത് ഹിമാലയന്‍ കൈറോസ്‌പെറിക് ഹസാര്‍ഡ്‌സിലാണ്.കോഴ്സിൽ പങ്കെടുക്കുന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.

നാല് സെഷനുകളിലായാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്

1) ഓവര്‍വ്യൂ ഓഫ് ജിയോളജിക്കല്‍ ഹസാര്‍ഡ്‌സ് (11:00-11:30)

2) എലമെന്റ്‌സ് ആന്‍ഡ് ഡൈനാമിക്‌സ് ഓഫ് ദ കൈറോസ്പിയര്‍ ഫ്രം എ ക്ലൈമറ്റ് ചേഞ്ച് പെര്‍സ്‌പെക്ടീവ് (11:35-12:20)

3) ഹൈ മൗണ്ടെയ്ന്‍ ഹസാര്‍ഡ്‌സ് ഇന്‍ ദ ഹിമാലയാസ്, ഫോക്കസിങ് ഓണ്‍ ഡെബ്രിസ് ഫ്‌ളോ (14:15-15:00)

4) റിമോട്ട് സെന്‍സിങ് അപ്ലിക്കേഷന്‍സ് ഫോര്‍ കൈറോസ്‌പെറിക് ഹസാര്‍ഡ്‌സ് (15:05-15:50)

സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ 70 ശതമാനം അറ്റന്‍ഡന്‍സ് നിർബന്ധമായും ഉണ്ടായിരിക്കണം.

Leave a Reply