കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയുടെ ഭാഗമായി ടോള്‍ ഫ്രീ നമ്പർ പുറത്തിറക്കി ചലച്ചിത്ര പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക രംഗത്ത്. ഈ നമ്പറില്‍ ബന്ധപ്പെട്ട് സിനിമാമേഖലയിലെ സ്ത്രീകള്‍ക്ക് പരാതികള്‍ അറിയിക്കാം.
24 മണിക്കൂർ സേവനം ഇന്നുമുതല്‍ ലഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. 8590599946 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്‌കയിലെ എല്ലാ യൂണിയനുകളും ഈ മാസം ആദ്യവാരം യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ആണ് തീരുമാനം.
യോഗത്തിൽ സിനിമയില്‍ പ്രവർത്തിക്കുന്നവർക്ക് പരാതി അറിയിക്കാനുള്ള ടോള്‍ ഫ്രീ നമ്പർ വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇന്ന് ഉച്ചയോടെ നമ്പർ പ്രവർത്തനം ആരംഭിക്കുമെന്ന് ഫെഫ്‌ക അറിയിച്ചു. സ്ത്രീകള്‍ തന്നെയായിരിക്കും പരാതി കൈകാര്യം ചെയ്യുന്നത്. ഗുരുതര സ്വഭാവമുള്ള പരാതികളില്‍ നിയമ നടപടി സ്വീകരിക്കും. എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും നമ്പർ പ്രദർശിപ്പിക്കും.
Home entertainment സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയുടെ ഭാഗമായി ടോള്‍ ഫ്രീ നമ്പർ പുറത്തിറക്കി ഫെഫ്‌ക