ഹോസ്റ്റൽ കേന്ദ്രീകരിച്ച് ലഹരി മരുന്ന് കച്ചവടം ; യുവാവ് പിടിയിൽ

0

ഹോസ്റ്റൽ കേന്ദ്രീകരിച്ച് ലഹരി മരുന്ന് കച്ചവടം ചെയ്യുന്ന യുവാവ് വാഴക്കാലയിൽ നിന്നും ഡാൻസാഫ് ടീമിൻ്റെ പിടിയിൽ.

യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തുടച്ചു നീക്കുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് DANSAF ടീം നടത്തിയ ഓപറേഷനിലൂടെയാണ് ഇയാൾ പിടിയിലായത്.

ബാലുശ്ശേരി പൂവെള്ളത്തിൽ വീട്ടിൽ ഉവൈസ് (21) ആണ് പിടിയിലായത്. 32.07 gm MDMA യും 4.17 gm Ecstacy Pill ഉം ഇയാളിൽ നിന്ന് പിടികൂടി. ചെമ്പുമുക്ക്, വാഴക്കാല ഭാഗത്തുനിന്നാണ് DANSAF ടീം പ്രതിയെ പിടികൂടിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ S ശ്യംസുന്ദർ IPS ന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി Narcotic cell ACP അബ്ദുൽസലാം K A യുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്

Leave a Reply