“കാത്തുനിന്ന് മടുക്കേണ്ട, വാട്‌സ്ആപ്പിലൂടെ ക്യാബ് ബുക്ക് ചെയ്യാം; സൗകര്യമൊരുക്കി ഹലാ ടാക്‌സി

0

ദുബായ്: ദുബായിൽ യാത്രക്കാർക്ക് വാട്സ് ആപ്പ് വഴി ക്യാബ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഹലാ ടാക്‌സി അധികൃതർ. 24 മണിക്കൂറും ലഭിക്കുന്ന സേവനം ഉപയോഗിച്ച് രാത്രിയിലും പകലും ഒരുപോലെ ടാക്‌സി കാറുകൾ ബുക്ക് ചെയ്യാം. ഇ-ഹെയ്‌ലിങ് ടാക്‌സി സംവിധാനം ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ സൗകര്യം.

ചാറ്റ് ബോട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വാട്സ് ആപ്പ് വഴി പുതിയ ബുക്കിങ് സൗകര്യം പ്രവർത്തിപ്പിക്കുന്നത്. അതേസമയം, കരീം ആപ്പ് ഉപയോഗിച്ചുള്ള നിലവിലെ ബുക്കിങ് സൗകര്യവും തുടരുമെന്ന് ഹലാ സി.ഇ.ഒ ഖാലിദ് നുസൈബ് പറഞ്ഞു. ദുബായ് റോഡ് ഗതാഗത അതോറിറ്റിയും ഭക്ഷ്യ വിതരണ സേവന ദാതാക്കളായ കരീമും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഹലാ ടാക്‌സി.”

Leave a Reply