ഷിരൂരില്‍ കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരണം. ഹൂബ്ലി എഫ് എസ് എല്‍ ലാബില്‍ നടത്തിയ ഡി എന്‍ എ പരിശോധനയിലാണ് സ്ഥിരീകരണം.
2 മണിക്കൂറിനുള്ളില്‍ മൃതദേഹം കാര്‍വറില്‍ നിന്ന് കോഴിക്കോടുള്ള അര്‍ജുന്റെ വീട്ടിലേക്ക് കൊണ്ടുപോകും.
ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി.
എന്നാല്‍ ലോറി കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു. ഓഗസ്റ്റ് പതിനാറിന് നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ പുനരാരംഭിച്ചത്.
പിന്നാലെയാണ് ഗംഗാവലിപ്പുഴയിൽ 12 മീറ്റർ ആഴത്തിലാണ് ലോറി കണ്ടെത്തിയത്. തകർന്ന ക്യാബിനിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിത്തുകയായിരുന്നു.