ട്രെയിൻ യാത്രയ്ക്കിടെ കാണാതായി; സി.ആർ.പി.എഫ് ജവാന്റെ മൃതദേഹം കണ്ടെത്തിയത് റയിൽവെ ട്രാക്കിൽ

0

മാന്നാർ: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ സി.ആർ.പി.എഫ് ജവാൻ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ. ബുധനൂർ പെരിങ്ങിലിപ്പുറം ഉളുന്തി വർഗീസ് ഭവനത്തിൽ പരേതനായ ഫിലിപ്പിന്റെ മകൻ പിപി ജോസ്പോൾ ആണ് മരിച്ചത്. തിരുപ്പതിക്ക് ഒരുകിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിനു സമീപത്താണ് ജോസ് പോളിന്റെ മൃതദേഹം കണ്ടെത്തിയത്. അവധിക്ക് ശബരി എക്സ്പ്രസിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് ജോസ് പോളിനെ കാണാതായത്.

ഈ മാസം മൂന്നിനു ശബരി എക്സ്പ്രസിൽ ഛത്തീസ്ഗഡിൽ നിന്നും യാത്ര തിരിച്ച ജോസ് പോളിനെ തിരുപ്പതിക്കും കാട്പാടിക്കും ഇടയിൽ വെച്ച് ട്രെയിനിൽ നിന്നും കാണാതായതായി ഒപ്പം യാത്ര ചെയ്ത ആലുവ സ്വദേശിയായ സുഹൃത്ത് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം പ്രചരിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് തിരുപ്പതിക്ക് ഒരുകിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിനു സമീപം മൃതദേഹം കണ്ടെത്തിയത്.

വിവരം അറിഞ്ഞ ബന്ധുക്കൾ സംഭവ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കുമാരിയാണ് മാതാവ്. ഭാര്യ; ആശ തോമസ് (അദ്ധ്യാപിക,ഗവ.മോഡൽ യു.പി സ്ജകൂൾ ചെറുകോൽ). മക്കൾ: ജ്യോമിഷ് ജെ പോൾ, ജാസ്മിൻ ജെ പോൾ(ഇരുവരും മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ)

Leave a Reply