സംവിധായകന്‍ സച്ചിയുടെ മരണം: ദുരൂഹത നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്‌

0

തൃശൂര്‍: സംവിധായകന്‍ സച്ചിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന ദുരൂഹത നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്‌.

സ്വകാര്യ ആശുപത്രിയില്‍വെച്ച് 2020 ജൂണ്‍ 18 നാണ്‌ സച്ചി മരണമടഞ്ഞത്‌. ആശുപത്രിയിലെ ശസ്‌ത്രക്രിയ സംബന്ധിച്ച്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്തയച്ചതായി കണ്‍വീനര്‍ അഡ്വ. മനോജ്‌ ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തില്‍ അറിയിച്ചു.

17നു നടന്ന ആദ്യ ശസ്‌ത്രക്രിയയും പിറ്റേന്നു നടന്ന ശസ്‌ത്രക്രിയയും അന്വേഷിക്കണം. ഇതിനു മെഡിക്കല്‍ ബോര്‍ഡ്‌ രൂപവത്‌കരിക്കണം.

സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിനു സംവിധാനമില്ലാതെ ശസ്‌ത്രക്രിയ നടത്തിയതാണോ മരണത്തിലേക്കു നയിച്ചതെന്ന്‌ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. 

Leave a Reply