ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം നടക്കുന്ന സെപ്റ്റംബർ 28 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് കളക്ടർ ഉത്തരവിറക്കി.
ഇതും വായിക്കുക
ഓളപ്പരപ്പിലെ മാമാങ്കം; നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്
വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായതിനാൽ സെപ്റ്റംബര്‍ 28 ന് മാവേലിക്കര താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തെ പ്രാദേശിക അവധി നൽകിയിരുന്നു.
പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ല.