നിലമ്പൂര്‍: പി.വി. അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച നിലമ്പൂരിലെ സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അൻവറിനെതിരെ നടന്ന സിപിഎം പ്രകടനത്തിലായിരുന്നു മുദ്രാവാക്യം.
നൂറോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
‘ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാല്‍ കയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും’, ‘പൊന്നേയെന്ന് വിളിച്ച നാവില്‍ പോടായെന്ന് വിളിക്കാനറിയാം’ തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തില്‍ ഉയര്‍ന്നത്.
നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തില്‍ ഇരുന്നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. അന്‍വറിന്‍റെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു.