കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് കലൂർ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെ കൊമ്പന്മാർ വീഴ്‌ത്തിയത്. പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് രണ്ടാം മത്സരത്തിൽ ജയം സ്വന്തമാക്കിയത്. ഗോൾ രഹിതമായിരുന്ന ആദ്യ പകുതിയിലും മത്സരം ആവേശത്തിലാക്കാൻ ഒരു ടീമുകൾക്കും കഴിഞ്ഞു. പന്തടക്കത്തിൽ മുന്നിട്ട് നിന്നത് ബംഗാളായിരുന്നെങ്കിലും അവർ ജയം അകലെയായിരുന്നു.
ഒൻപതാം മിനിട്ടിൽ സ്റ്റേഡിയം സ്തംഭിച്ച ഒരു ഗോളവസരം ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. ജിമിനെസ് ബോക്സിൽ നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് ആരാധകർക്ക് നിരാശ സമ്മാനിച്ചു. 19-ാം മിനിട്ടിൽ സച്ചിൻ സുരേഷിന്റെ ഉഗ്രനൊരു സേവ് ബാസ്റ്റേഴ്സിന് ശ്വാസം നൽകി. 39-ാം മിനിട്ടിൽ കെ.പി രാഹുലിന്റെ ദുർബല ഹെഡ്ഡറും ഗോളവസരം നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയിൽ ടീമുകൾ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. 59-ാം മിനിട്ടിൽ ബംഗാളിന് ഇതിന്റെ ഫലം ലഭിച്ചു. ദിമിത്രി ഡയമന്റകോസിന്റെ പാസിൽ മലയാളി വിഷ്ണു പിവി ബ്ലാസ്റ്റേഴ്സ് വലയിൽ പന്തെത്തിച്ചു. എന്നാൽ നാലു മിനിട്ടിനകം കൊമ്പന്മാർ തിരിച്ചടിച്ചു. നോഹ സദിയൂടെ ഇടംകാലൻ ഷോട്ട് ഗ്രൗണ്ടിനെ തൊട്ടുരുമി വലയിലേക്ക് ബ്ലാസ്റ്റേഴ്സി സമനില. ക്വാമി പെപ്ര 80 മിനിട്ടിൽ ആരാധകർ ആറാടാൻ അവസരം നൽകി. അൻവർ അലിയുടെ പിഴവ് മുതലെടുത്ത ഐമൻ റാഞ്ചിയ പന്ത് പെപ്രയുടെ കാലിൽ. കീപ്പറെ കാഴ്ചക്കാരനാക്കി പെപ്ര ആവേശ പന്ത് വലയിലെത്തിച്ചു.