ചണ്ഡീഗഡ്: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസുകാർ തമ്മിലടിക്കുകയാണെന്ന് അമിത് ഷാ തുറന്നടിച്ചു. ഹരിയാനയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിൽ, നേതാക്കാൾ തമ്മിലടിയാണ്. മുഖ്യമന്ത്രി പദവിക്കായി ചേരിപ്പോരും നടത്തുന്നു. എന്നാൽ ബിജെപിയിൽ ഇത്തരത്തിൽ അധികാര മോഹങ്ങളില്ല. മനോഹർ ലാൽ ഖട്ടർ, യുവ നേതാവായ നയാബ് സിംഗ് സൈനിക്കായി തന്റെ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു.”- അമിത് ഷാ പറഞ്ഞു ..
ഒരു റാങ്ക്, ഒരു പെൻഷൻ പദ്ധതിക്കായി 40 വർഷത്തോളം ഹരിയാനയിലെ ജനങ്ങൾ ആവശ്യപ്പെട്ടു. ഭാരത മണ്ണിനെ സംരക്ഷിക്കുന്ന ജവാൻമാർക്കായി, കോൺഗ്രസ് പദ്ധതി നടപ്പിലാക്കിയില്ല. എന്നാൽ 2014ൽ ബിജെപി അധികാരത്തിലേറിയതോടെ പദ്ധതി നടപ്പിലാക്കി. രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മക്കളെ സൈന്യത്തിൽ ചേർക്കുന്ന ഓരോ അമ്മമാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.
ഭീകരവാദത്തെ പ്രോത്സാഹിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. എന്നാൽ ബിജെപി അതിന് അനുവദിക്കില്ല. ഭീകരവാദത്തിന്റെ ഓരോ നാമ്പും പിഴിതെറിയും. ജനസുരക്ഷയ്‌ക്കാണ് ബിജെപി പ്രാധാന്യം നൽകുന്നത്. എന്നാൽ വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.