അന്‍വറിന് സിപിഎം പൂട്ട്; ഫോണ്‍ ചോര്‍ത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

0


മലപ്പുറം: ഫോണ്‍ ചോര്‍ത്തിയതിന് പി.വി അന്‍വറിനെതിരെ കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതിന് കോട്ടയം കറുകച്ചാല്‍ പൊലീസാണ് അന്‍വറിനെതിരെ കേസെടുത്തത്. കോട്ടയം സ്വദേശി തോമസ് പീലീയാനിക്കലിന്റെ പരാതിയിലാണ് കേസ്.

ഫോണ്‍ ചോര്‍ത്തി, ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്. അന്‍വറിന്റെ വെളിപ്പെടുത്തല്‍ മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചതായും പരാതിയില്‍ പറയുന്നു.

Leave a Reply