കൽപ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളും അപകടത്തില്‍ പ്രതിശ്രുത വരനും മരിച്ച ശ്രുതി ആശുപത്രിയില്‍ തുടരുന്നു.
ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ ശ്രുതിയുടെ രണ്ട് കാലുകളും ഒടിഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്രുതിയെ ആശുപത്രിയിലെ വാർഡിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ മറ്റ് എട്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴിക്കോട് കൊല്ലഗൽ ഹൈവേയിൽ വെള്ളാരംകുന്നിന് സമീപം ചൊവ്വാഴ്ച വൈകീട്ട് സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൻ ബുധനാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ജെൻസൻ്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.