എളമക്കരയിൽ വൻ കഞ്ചാവ് വേട്ട; നാല് മുർഷിദാബാദ് സ്വദേശികൾ പിടിയിൽ

0

എളമക്കരയിൽ വൻ കഞ്ചാവ് വേട്ട.
കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളായ നാല് വെസ്റ്റ് ബംഗാൾ സ്വദേശികൾ DANSAF ൻ്റെ പിടിയിലായി.

മുർഷിദാബാദ് സ്വദേശികളായ രാജു 25, രാകേഷ് 30, മുസ്താക്കിൻ 22, ഹസിബുൽ ഷേക്ക് 23. എന്നിവരെയാണ് പിടികൂടിയത്.

35.708 kg കഞ്ചാവുമായി ഇവരെ എളമക്കരയിൽ നിന്നുമാണ് പിടികൂടിയത്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ DANSAF ടീമും എളമക്കര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply